ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ച് കുഴിത്തുറ ഗവൺമെൻറ് ഹൈസ്കൂൾ
കൊല്ലം (കരുനാഗപ്പള്ളി ബി ആർ സി): ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കുഴിത്തുറ ഗവൺമെൻറ് ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ അക്കാദമി സ്ഥാപിച്ചു. ഇവിടെ 95% കുട്ടികളും കടലോര നിവാസികളുടെ മക്കളാണ്. അവരിൽ കായിക പരമായി മുന്നോക്കം നിൽക്കണമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. പി കെ ഗോപൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ് അധ്യക്ഷത വഹിച്ചു. അക്കാദമിയുടെ ജേഴ്സി പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു.ഉല്ലാസ് നിർവഹിച്ചു . ലോഗോ പ്രകാശനം നീന്തൽ താരം ഡോൾഫിൻ രതീഷ് നിർവഹിച്ചു. അക്കാദമിയിൽ ചേരുന്ന കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനവും നൽകും. എസ്.എം.സി ചെയർപേഴ്സൺ സീന സന്തോഷ്, കരയോഗം പ്രസിഡൻറ് രഞ്ജിത്ത്, എച്ച് .എം ഗീത പി ലിജു എന്നിവർ സംസാരിച്ചു.