പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച തിരുവല്ലയിൽ
പത്തനംതിട്ട ( തിരുവല്ല ബിആർസി) : പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ചയുടെ തിരുവല്ല ഉപജില്ലാതല ഉദ്ഘാടനം മുൻസിപ്പൽ ചെയർപെഴ്സൺ ശാന്തമ്മ വർഗ്ഗീസ് നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് .ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ അശോക് കുമാർ വിഷയാവതരണം നടത്തി. സ്കൂൾതലത്തിലും ,പഞ്ചായത്ത് തലത്തിലും നടന്ന ' ചർച്ചകൾക്ക് ശേഷമാണ് ഉപജില്ലാ തല ചർച്ചകൾ നടന്നത്. വിദ്യാഭ്യാസ പ്രർത്തകർ, ഗ്രന്ഥശാലാ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ ,ആരോഗ്യ പ്രവർത്തകർ ,അദ്ധ്യാപക വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി സമൂഹത്തിൻ്റെ സമസ്ത മേഖലകളിലുള്ള പ്രാതിനിധ്യം ചർച്ചയിലുണ്ടായിരുന്നു. നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. പ്രസന്നകുമാരി, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, ഡയറ്റ് പ്രിൻസിപ്പാൾ പി.പി വേണുഗോപാൽ, ഡി.പി.സി ഡോ. ലെജു പി തോമസ്, എ ഇ ഒ വി.കെ മിനി കുമാരി, ഡോ.ആർ. കിരൺ, തുടങ്ങിയവർ ആശംസ അർപ്പിച്ചു.ഡോ. ആർ. വിജയമോഹൻ ചർച്ചകൾക്ക് നേതൃത്വം വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റോയ് റ്റി മാത്യു സ്വാഗതവും ട്രെയിനർ ദീപു കെ നന്ദിയും രേഖപ്പെടുത്തി.