വർണ്ണ കൂടാരം; പ്രീ പ്രൈമറി ഉദ്ഘാടനം
കൊല്ലം (അഞ്ചൽ ബി ആർ സി) :
പ്രീ -പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വർണ്ണ കൂടാരം പദ്ധതിയുടെ കുളത്തുപ്പുഴ ഗവ :യുപിഎസ് ന്റെ ഉദ്ഘാടനം നടന്നു.
അന്താരാഷ്ട്ര പ്രീ സ്കൂൾ ഉദ്ഘാടന വേളയിൽ എല്ലാ രക്ഷകർത്താക്കളും നാട്ടുകാരും പങ്കാളികളായി.കുട്ടികൾക്ക് കളിക്കാനും പഠിക്കാനും വിശ്രമത്തിനുമായി പതിമൂന്നു ഇടങ്ങൾ സജ്ജീകരിച്ചുകൊണ്ട് കുട്ടികളുടെ ശാരീരിക മാനസിക ഭൗതിക വികാസത്തിന് ഉതകുന്ന തരത്തിൽ പ്രീ പ്രൈമറി ക്ലാസ് റൂം, കുട്ടികളുടെ വിശ്രമ ഇടങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.പ്രീ സ്കൂൾ ക്ലാസുകൾ ഇപ്പോൾ വിദ്യാലയങ്ങളുടെ അനിവാര്യമായ ഭാഗമാണ്. കുട്ടികൾ കളിയിലൂടെയും പ്രവർത്തനങ്ങളിലൂടെയും അറിഞ്ഞു വളരേണ്ടതുണ്ട്.. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനും മുതൽക്കൂട്ടാവണം പ്രി പ്രൈമറി ക്ലാസ്സുകൾ. ശിശു സൗഹൃദപരവും ആകർഷകവുമായ പ്രീ പ്രൈമറി വിദ്യാലയങ്ങളുടെ ആവശ്യകതയാണ്.. അതിനാൽ പ്രഥമവും പ്രധാനവുമായ ഭാഗമാക്കി പ്രീ പ്രൈമറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് എസ് എസ് കെ യുടെ ലക്ഷ്യം സ്കൂൾ പിടിഎ പ്രസിഡന്റ് ഷാനു ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. അഞ്ചൽ ബി പി സി നമിത എസ് എസ് കെ വർണ്ണ കൂടാരം; പ്രീ പ്രൈമറി പദ്ധതി വിശദീകരണം നടത്തി.