അമ്മമാർക്കുള്ള സൗജന്യ തയ്യൽ പരിശീലനവും കിറ്റ് വിതരണവും നടന്നു
കൊല്ലം(കുണ്ടറ ബി. ആർ. സി ):കേന്ദ്ര വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിന്റെയും ബി ആർ സി കുണ്ടറയുടെയും സംയുക്താഭിമുഖൃത്തിൽ ജൻ ശിക്ഷൻ സൻസ്ഥാന്റെ സഹായത്തോട് കൂടി ഓട്ടിസം സെന്ററിലെ കുട്ടികളുടെ അമ്മ മാർകുളള എൻഎസ് ക്യു എസ് ലെവൽ സർട്ടിഫിക്കറ്റോട് കൂടിയ സൗജന്യ തയ്യൽ പരിശീലന ക്യാമ്പും കുട്ടികൾക്ക് ഭക്ഷൃധാനൃകിറ്റ് വിതരണവും പെരിനാട് ഗവ. എൽ.പി.എസ് ൽ വച്ചു നടന്നു .ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ലേഖ സ്വാഗതം പറഞ്ഞു. കുണ്ടറ ബി ആർ സിയുടെ ബി പി സി . വിജയകുമാർ അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ .എം വിനോദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജൻ ശിക്ഷൻ സാൻസ്ഥാന്റെ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ജയകൃഷ്ണൻ പദ്ധതിയുടെ വിശദീകരണം നടത്തി. രക്ഷിതാക്കൾക്ക് തയ്യൽ പരിശീലനത്തെക്കുറിച്ചുളള വിശദമായ വിവരങ്ങൾ പറയുകയും ചെയ്തു. തുടർന്ന് ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് ഭഷ്യധാന്യ കിറ്റ് ഉദ്ഘാടനം പി റ്റിഎ പ്രസിഡന്റ് .എം നൗഫൽ നിർവഹിച്ചു .കുണ്ടറ ബി ആർ സി. സി ആർ സി സി ആശ പരിപാടിയുടെ ക്യതജ്ഞത പറഞ്ഞു.