സൗജന്യ തയ്യൽ പരിശീലനം ആരംഭിച്ചു
കൊല്ലം : കൊല്ലം ബിആർസിയും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ജൻ ശിഷ്യൻ സൻസ്ഥാനും ചേർന്ന് ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി എൻ എസ് ക്യു എഫ് ലെവൽ സർട്ടിഫിക്കറ്റോട് കൂടിയ സൗജന്യ തയ്യൽ പരിശീലനം ബി ആർ സി യിൽ ആരംഭിച്ചു.പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിച്ചു. കൗൺസിലർ ശ്രീലത അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.പി.സി സജിറാണി സ്വാഗതം ആശംസിച്ചു. ജന്‍ ശിഷ്യൻ സൻസ്ഥാന്റെ ഡയറക്ടർ നടക്കൽ ശശി പദ്ധതി വിശദീകരണം നടത്തി. കൗൺസിലർ സീതലക്ഷ്മി, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ മിനി കുമാരി ,എ. ഇ.ഒ ആൻറണി പീറ്റർ ,പ്രഥമ അധ്യാപകൻ ബാബു അയ്യപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു. മൂന്നുമാസത്തെ പരിശീലന ക്ലാസിൽ കൊല്ലം ബിആർസിലെ 52 ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി ആഴ്ചയിൽ മൂന്ന് ദിവസം ( തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ )രണ്ട് ബാച്ചായി മൂന്ന് മണിക്കൂർ വീതമാണ് ക്ലാസുകൾ നടക്കുന്നത്.