ഓട്ടിസം സെൻററിലെ പച്ചക്കറി വിളവെടുപ്പും വിപണനവും
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം സമഗ്ര ശിക്ഷാ കേരളം നോർത്ത് യു.ആർ.സിയും കടകംപള്ളി കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഓട്ടിസം സെന്ററിലെ പച്ചക്കറിത്തോട്ടത്തിൽ വാർഡ് കൗൺസിലർ സുജാ ദേവി കൃഷി വിളവെടുപ്പും വിപണനവും നടത്തി ഉദ്ഘാടനം നിർവഹിച്ചു. പച്ചക്കറി ത്തോട്ടത്തിൽ നിന്ന് വിളവെടുത്ത പച്ചക്കറികൾ വിപണനത്തിനായി കടകംപള്ളി വാർഡിലെ കൃഷി ഓഫീസർ പവിത്ര കുട്ടികൾക്ക് കൈമാറി. തുടർന്ന് നോർത്ത് യു.ആർ സി ഒരുക്കിയ വിപണന ശാലയിലൂടെ വിളവെടുത്ത പച്ചക്കറികൾ കുട്ടികൾ തന്നെ വിപണനം നടത്തി.പച്ചക്കറികൾ തിരിച്ചറിഞ്ഞ് വേർതിരിക്കുക, വലുത്, ചെറുത് എന്നിവ തിരിച്ചറിയുക,വില വിവര പട്ടിക വായിക്കുക,വില അറിയുക, മൂല്യമറിഞ്ഞ് പച്ചക്കറി വാങ്ങുക, കൊടുക്കുക, സാമൂഹിക പെരുമാറ്റം എന്നിവയെ കുറിച്ച് ഒക്കെ ഇത്തരം കുട്ടികളെ ബോധവാന്മാരാക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.കുട്ടികളുടെ വിവിധ സെൻസറി വികാസം ലക്ഷ്യമിട്ടുകൊണ്ട് നോർത്ത് യു ആർ സി നടപ്പിലാക്കിയ പദ്ധതിയാണിത്. ഡിപി സി എസ്.ജവാദ് , ബിപിസി ആർ. അനൂപ് , ട്രെയിനർ ഇസ്മായിൽ , ക്ലസ്റ്റർ കോർഡിനേറ്റേഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.