ലഹരി വിരുദ്ധ ശില്പ ശാല സംഘടിപ്പിച്ചു.
കൊല്ലം (ശാസ്താംകോട്ട): സമഗ്ര ശിക്ഷാ കേരളം ശാസ്താംകോട്ടയുടെ ബി. ആർ. സി ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ പ്രഥമാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു.ശിൽപ്പശാലയുടെ ഉദ്ഘാടനം കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ. പി കെ ഗോപൻ മുഖ്യാതിഥിയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത പങ്കെടുത്തു. എ.ഇ.ഒ സുജകുമാരി പി എസ് മുഖ്യ സന്ദേശം നൽകി.ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കിഷോർ കെ കൊച്ചയ്യം സ്വാഗതം ആശംസിച്ചു. ട്രെയിനർ ഭവ്യബാല അധ്യക്ഷത വഹിച്ചു.എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ സബീന എസ്, കോർഡിനേറ്റർമാരായ എസ് സുഭാഷ് ബാബു, വി എൽ അഭിലാഷ്, എം എസ് അനിതാ ദേവി തുടങ്ങിയവർ സംസാരിച്ചു.സിവിൽ എക്സൈസ് ഓഫീസർ ജിനു തങ്കച്ചൻ, ഷിബു ബേബി തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു..