ടെക്കി ടീച്ചർ ദ്വിദിന റെസിഡൻഷ്യൽ പരിശീലനം
മലപ്പുറം : കൊണ്ടോട്ടി ഉപജില്ലയിലെ അധ്യാപകർക്കുള്ള ടെക്കി ടീച്ചർ ദ്വിദിന റെസിഡൻഷ്യൽ പരിശീലനത്തിന്റെ രണ്ടാം ബാച്ച് മലപ്പുറം ബിആർസിയുടെ നേതൃത്വത്തിൽ പി എം ആർ ഗ്രാൻഡെയ്സിൽ ഒക്ടോബർ 25, 26 തീയതികളിൽ നടന്നു.മലപ്പുറം ബി.പി.സി മുഹമ്മദലി മാസ്റ്റർ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.പി. ഒ മനോജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. മലപ്പുറം എ.ഇ.ഒ അബ്ദുൽ സലാം മാസ്റ്റർ പരിശീലനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ കുട്ടിഹസൻ മാസ്റ്റർ , ഷാജി മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം വഹിച്ചു.
പരിശീലനത്തിൻ്റെ രണ്ടാം ദിനത്തിൽ മലപ്പുറം ഡി.പി.ഒ സുരേഷ് കോളശ്ശേരി മാസ്റ്ററും മലപ്പുറം എ.ഇ.ഒ ജസീല ടീച്ചറും സാനിധ്യം അറിയിച്ചു. പരിശീലനത്തിൽ മലപ്പുറം - കൊണ്ടോട്ടി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി മുപ്പത്തി ഒന്ന് അധ്യാപകർ പങ്കെടുത്തു. ഇത്തരം പരിശീലനങ്ങൾ സ്കൂൾ തുടർ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവും എന്നും , കിട്ടിയ പരിശീലനം വളരെ ഫലപ്രദമായിരുന്നെന്നും തുടർന്നും ഇത്തരം പരിശീലനങ്ങൾ സംഘടിപ്പിക്കണമെന്നും പങ്കാളികൾ അഭിപ്രായപ്പെട്ടു.