ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊട്ടാരക്കരയിൽ ഫ്ലാഷ് മോബ്
കൊല്ലം(ബി ആർ സി കൊട്ടാരക്കര ): കൊട്ടാരക്കര ബി ആർ സിയും ഗവ.മോഡൽ എച്ച്. എസ് .എസ് വെട്ടിക്കവലയും ചേർന്ന് കൊട്ടാരക്കര KSRTC ബസ് സ്റ്റാൻഡിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി .ഫ്ലാഷ് മോബ്, സ്കിറ്റ് തുടങ്ങിയവ ഗവ.മോഡൽ എച്ച്. എസ് .എസ് ഹയർസെക്കൻഡറി വിഭാഗം കുട്ടികൾ അവതരിപ്പിച്ചു. പരിപാടിയിൽ എക്സൈസ് ഡിപ്പാർട്ട് മെന്റിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ , ബി പി സി (കൊട്ടാരക്കര BRC), സ്കൂൾ അധ്യാപകർ , രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി. വിദ്യാലയത്തിലെ സ്കൗട്ട് അംഗങ്ങൾ ഉൾപ്പെടെ 60 കുട്ടികൾ പങ്കെടുത്തു. ലഹരിക്കെതിരായുള്ള ഗവൺമെന്റിന്റെ തീവ്രയജ്ഞ പരിപാടികളിലും കൊട്ടാരക്കര നഗരസഭയുടെ മനുഷ്യക്കോട്ടയിലും കൊട്ടാരക്കര ബ്ലോക്ക് റിസോഴ്സ് സെന്ററിൻറെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കുചേരും. നവംബർ ഒന്നിന് മുന്നോടിയായി ബിആർസിയ്ക്ക് കീഴിലുള്ള എല്ലാ സ്കൂളുകളിലും, യു ഐ ടികൾ കേന്ദ്രീകരിച്ച് ഫ്ലാഷ് മോബ് ,സ്കിറ്റ് തുടങ്ങിയവ ആസൂത്രണം ചെയ്തിട്ടുണ്ട്.