വായനചങ്ങാത്തം ദ്വിദിന പരിശീലനം സമാപിച്ചു
മലപ്പുറം (പരപ്പനങ്ങാടി )- സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി ബി.ആർ.സി വായനച്ചങ്ങാത്തം ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായി കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സവിശേഷ സ്വതന്ത്ര വായന പരിപോഷണ പദ്ധതിയാണ് വായന ചങ്ങാത്തം. പരിശീലന പരിപാടി ജോയ്.ടി.എഫ്( അക്കാദമിക കോഡിനേറ്റർ,ഡയറ്റ് മലപ്പുറം) ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ.വി. എം( ബി.പി.സി, ബി.ആർ.സി പരപ്പനങ്ങാടി) അധ്യക്ഷത വഹിച്ച പരിപാടിക്ക് ബീനാറാണി (പ്രധാനാധ്യാപിക, ജി.എച്ച്.എസ് തൃക്കുളം) ആശംസകൾ അറിയിച്ചു. കൃഷ്ണൻ.പി (ട്രെയിനർ,ബിആർസി. പരപ്പനങ്ങാടി) പദ്ധതി വിശദീകരണം നടത്തി. സുധീർ.കെ.കെ(ട്രെയിനർ,ബിആർസി.പരപ്പനങ്ങാടി) നന്ദി അർപ്പിച്ചു. 52 അധ്യാപകർ പങ്കെടുത്ത പരിപാടിക്ക് മികച്ച ഫീഡ്ബാക്ക് ലഭിച്ചു.