കാഞ്ഞിരപ്പൊയിലിലെ നിവേദ്യ സുഭാഷിന്റെ വീട്ടിൽ ഓണാഘോഷമൊരുക്കി ഹോസ്ദുർഗ് ബി ആർ സി.
കാസർഗോഡ് (കാഞ്ഞിരപ്പൊയിൽ) :
മടിക്കൈ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിൽ സ്കൂളിൽ പത്താംതരത്തിൽ പഠിക്കുന്ന നിവേദ്യ സുഭാഷിന്റെ വീട്ടിൽ ഓണാഘോഷം ഒരുക്കി ഹോസ്ദുർഗ് ബി ആർ സി..
സെറിബ്രൽ പാൾസി ബാധിച്ച് ജന്മനാ കിടപ്പിലായ നിവേദ്യയുടെ വീട്ടിൽ സഹപാഠികളും അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ഒത്തുകൂടി. സുഭാഷ് - നിർമ്മല ദമ്പതിമാരുടെ ഇളയ മകളാണ് നിവേദ്യ സുഭാഷ്. സഹോദരൻ സുശോഭ് കലാകാരൻ കൂടിയാണ്.പൂക്കളം , ഓണസദ്യ , തിരുവാതിര, മംഗലം കളി, സിനിമാ ഗാനാലാപനം , ഓണപ്പാട്ട് എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് ഓണം ആഘോഷിച്ചു.മടിക്കൈ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സത്യ , ഹോസ്ദുർഗ് ബി. പി. സി വിജയലക്ഷ്മി ടീച്ചർ , പൊതുപ്രവർത്തകൻ രാജൻ എന്നിവർ ഓണച്ചങ്ങാതിയുടെ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി. തിരുവാതിരക്കളിയിൽ വാർഡ് മെമ്പർ പി. സത്യ , ബി പി സി വിജയലക്ഷ്മി ടീച്ചർ ,സ്കൂൾ അധ്യാപകരായ അനിത ടീച്ചർ, ഷീജ ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ , രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.CWSN കുട്ടിയായ മിഥുൻ മംഗലം നേതൃത്വം നൽകി. കുട്ടികൾക്ക് ഏറെ ആഹ്ളാദകരമായി ആടിയും പാടിയും കുട്ടികൾ ആഘോഷിച്ചു. നിവേദ്യക്ക് കൈനിറയെ ഓണസമ്മാനങ്ങളും നൽകി. സി. ആർ.സി. കോഡിനേറ്റർ സജീഷ് യു.വി.സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ദിവ്യ മേരി, രജനി പി യു എന്നിവർ നേതൃത്വം നൽകി.