ദേശീയ വിദ്യാഭ്യാസ ഗുണനിലവാര വിലയിരുത്തൽ സർവേ (N A S) പൂർത്തിയായി..
തിരുവനന്തപുരം - സ്കൂൾ വിദ്യാഭാസ ഗുണനിലവാരം വിലയിരുത്തുന്നതിന് ദേശിയ തലത്തിൽ നടന്ന NAS (National Achievement Survey) പൂർത്തിയായി. ദേശീയ തലത്തിൽ 1.24 ലക്ഷം വിദ്യാലയങ്ങളിലെ ഏതാണ്ട് 39 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടന്ന ലോകത്തെ ഏറ്റവും വലിയ വിദ്യാഭാസ സർവേയിൽ കേരളത്തിലെ കുട്ടികളും പങ്കാളികളായി.ശാസ്ത്രീയമായ സാംബ്ലിങ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാലയങ്ങളെയും കുട്ടികളെയും തിരഞ്ഞെടുത്തത്.രാജ്യത്തെ 36 എണ്ണം വരുന്ന സംസ്ഥാനം/ യൂണിയൻ ടെറിറ്ററി കളിലെ 733 ജില്ലകളിലായി 3,5,8,10 ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷ, സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ അവരുടെ പഠന നിലവാരം വിലയിരുത്തുന്നതിനുള്ള പ്രക്രിയയാണ്നടന്നത്. കേരളത്തിൽ 2454 വിദ്യലങ്ങളിലായി 3349 ക്ലാസ്സുകളിൽ സർവേ നടപടികൾ പൂർത്തീകരിച്ചു.
കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞു കിടന്നതിനാൽ സാധാരണ ഗതിയുള്ള അധ്യയനം നടക്കാതിരിക്കുകയും അതിൻ്റെ ഭാഗമായി കുട്ടികൾക്ക് പഠന വിടവ് ഉണ്ടാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ മുന്നോട്ടുള്ള വിദ്യാഭ്യാസ പ്രക്രിയയിൽ കുട്ടികളുടെ വിദ്യാഭ്യാസ മികവ് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള പഠന വിടവ് മനസ്സിലാക്കാനും ഈ സർവേ ഉപകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ NAS സർവേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സമഗ്ര ശിക്ഷാ കേരളമായിരുന്നു.