സേവാസ് പദ്ധതിക്ക് തുടക്കമായി
കോഴിക്കോട് (ചക്കിട്ടപാറ ) : അഞ്ച് വർഷത്തെ നിരന്തരവും സമഗ്രവുമായ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകി അതിലൂടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളെ സമ്പുഷ്ടമാക്കി , ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെ ഏറ്റവും ഉന്നത നിലവാരത്തിൽ എത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സേവാസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു: പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. പേരാമ്പ്ര മണ്ഡലം എം.എൽ.എ ടി.പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്. കെ സ്റ്റേറ്റ് അഡീ. പ്രൊജക്റ്റ് ഡയറക്ടർ ഷിബു. ആർ. എസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള സൈക്കിൾ വിതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു പഞ്ചായത്തിലെ 11 സ്കൂളുകൾക്കുള്ള ഫസ്റ്റ് എയിഡ് ബോക്സ് വിതരണം ചെയ്തു . ചടങ്ങിൽ എസ്. എസ്.കെ കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം സേവാസ് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു . പഞ്ചായത്തിലെ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി നേടിയ വിദ്യാലയങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. നൂറു തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലാളികളെ ആദരിച്ചു. സേവാസ് പദ്ധതിയുടെ ഭാഗമായി സൈക്കിൾ ലഭിച്ച വിദ്യാർത്ഥികൾക്ക് ബി.ആർ.സി യുടെ നേതൃത്വത്തിൽ പരിശീലനം നൽകി.ഉണ്ണി വേങ്ങേരി , കെ.കെ ബിന്ദു , വി.കെ പ്രമോദ് തുടങ്ങിയ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് , ഗിരിജ ശശി , സി.കെ ശശി , ബിന്ദു വത്സൻ , ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ , ഡയറ്റ് പ്രിൻസിപ്പാൾ ഡോ.യു.കെ അബ്ദുൾ നാസർ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എൻ ബിനോയ് കുമാർ , ഡയറ്റ് ലക്ചറർ ദിവ്യ. ഡി, ട്രൈബൽ ഓഫീസർ ഷമീർ. എ , ബി.ആർ. സി ട്രെയ്നർ ഷാജിമ . കെ , പി.പി രഘുനാഥൻ , എം.ജി ഭാസ്കരൻ , റജി കോച്ചേരി , വി.വി കുഞ്ഞിക്കണ്ണൻ , കുഞ്ഞമ്മദ് പെരിഞ്ചേരി , ബിജു ചെറുവത്തൂർ , ബേബി കാപ്പുകാട്ടിൽ , സുനിൽ മാക്കുന്നുമ്മൽ , പി.എം. ജോസഫ് മാസ്റ്റർ , രാജീവ് തോമൻ , രാജൻ വർക്കി എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുനിൽ സ്വാഗതവും ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ നിത.വി. പി നന്ദിയും പറഞ്ഞു.