പുതിയ ജീവിത പാഠങ്ങൾ പകരാൻ വിദ്യാലയങ്ങളിൽ മണിമുഴങ്ങി..
തിരുവനന്തപുരം - കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബർ 1 മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. പ്രവേശനോത്സവ ചടങ്ങുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ എല്‍.പി. സ്കൂളില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. അക്ഷരമുറ്റത്തേക്ക് കടന്നുവരുന്ന എല്ലാ കുട്ടികള്‍ക്കും പൊതുവിദ്യാഭ്യാസ മന്ത്രി ആശംസകള്‍ നേര്‍ന്നു. കുട്ടികളും രക്ഷകര്‍ത്താക്കളും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലായെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് സ്കൂള്‍ പഠനം സാധ്യമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി. ജി.ആര്.അനില്‍ മുഖ്യഅതിഥി ആയിരുന്നു. കൂടാതെ തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ കുമാരി. ആര്യ രാജേന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി രാഖി രവികുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു കെ. ഐ.എ.എസ്., എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടിക്കൃഷ്ണന്, കൈറ്റ് സി.ഇ.ഒ. അന്‍വര്‍ സാദത്ത്, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍ അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ലാല്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും, മാസ്കുകളും, ബലൂണ്‍ പാവകളും തുടങ്ങിയവ മന്ത്രിമാരും മറ്റ് വിശിഷ്ടാതിഥി കളും വിതരണം ചെയ്തു.