പോക്സോ നിയമവും പൊതുവിദ്യാലയ ഇടപെടലും - ദ്വിദിന ശിൽപ്പശാല
കുട്ടികൾക്ക് നേരെ പൊതുസമൂഹത്തിൽ വർധിച്ചു വരുന്ന അതിക്രമങ്ങൾ പ്രത്യേകിച്ച് ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും, പൊതുവിദ്യാലയങ്ങളിൽ സ്വീകരിക്കേണ്ട മാർഗങ്ങളെ സംബന്ധിച്ചും,കുട്ടികളിലും, അധ്യാപക - രക്ഷകർത്താക്കളിലും വേണ്ട നടപടികളെയും ഉൾപ്പെടുത്തിയുള്ള ബോധവൽക്കരണം സംസ്ഥാനത്തെ എല്ലാ ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലും സംഘടിപ്പിക്കാനൊരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം. ഇതിന്റെ ഭാഗമായുള്ള സംസ്ഥാനതല ദ്വിദിന ശില്പശാല തിരുവനന്തപുരത്തു നടന്നു. സമഗ്രശിക്ഷ കേരളത്തിലെ കൺസൾട്ടന്റുമാർ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാർ, ഈ രംഗത്തെ അക്കാദമിക വിദഗ്ദ്ധർ തുടങ്ങിയവർ നേതൃത്വം നൽകി. പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർമാർ, സ്കൂൾ കൗൺസിലർമാർ, സമഗ്ര ശിക്ഷയുടെ സംസ്ഥാനതല ട്രെയിനർമാർ തുടങ്ങിയവർ പങ്കാളികളായി;