പൊതുവിദ്യാഭ്യാസ മേഖലയിലെ സ്ത്രീ മുന്നേറ്റം ആശാവഹം മന്ത്രി. വി. അബ്ദുറഹ്മാൻ
മലപ്പുറം : പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ചും മലബാറിൽ സ്ത്രീമുന്നേറ്റം ആശാവഹമാണെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. കൽപകഞ്ചേരി ജി വി എച്ച് എസ് എസിൽ നടന്ന മലപ്പുറം ജില്ലാ തലസ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് ചടങ്ങിന് സ്വാഗതം പറഞ്ഞു. മലപ്പുറം ഡി പി സി മനോജ് കുമാർ, ഡി ഡി ഇ രമേശ് കുമാർ, ഡോക്ടർ അനിൽ, ആർ ഡി ഡി മലപ്പുറം, ഉബൈദുള്ള എം എ ഡി, വി എച്ച് എസ് ഇ മലപ്പുറം, ഗോപകുമാർ ടി വി (പ്രിൻസിപ്പൽ ഡയറ്റ് മലപ്പുറം) സുരേഷ് കൊളശ്ശേരി (ഡിപിഒ മലപ്പുറം) ശ്രീ അബ്ദുൽ റഷീദ് (ജില്ലാ കോർഡിനേറ്റർ KITE മലപ്പുറം) ഇസ്ഹാഖ് (അസിസ്റ്റൻറ് ജില്ലാ കോഡിനേറ്റർ മലപ്പുറം) എന്നിവർ വിദ്യാഭ്യാസ സന്ദേശങ്ങൾ നൽകി. ഹരികുമാർ (ജില്ലാ കോഡിനേറ്റർ ലഹരി മുക്ത മലപ്പുറം) ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരി വിരുദ്ധ സന്ദേശവും നൽകി. ഇതോടനുബന്ധിച്ച് ലഹരിമുക്ത കേരളം എന്ന സന്ദേശത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾ നിർമ്മിച്ച ഡ്രസ്സ് എന്ന ആലേഖനം ചെയ്ത ആയിരം പേപ്പർ പേനകളുടെ കൈമാറ്റം ബഹു കായിക മന്ത്രി നിർവഹിച്ചു എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ 26 കുട്ടികൾക്കുള്ള ഉപഹാരവും മന്ത്രി നൽകി. ജെ ആർ സി നടത്തിയ ലഹരി വിരുദ്ധ ഒപ്പ് ശേഖരണം എം എൽ എ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും 'കൂട്ട് 78 ' പൂർവ വിദ്യാർത്ഥി കൂട്ടായ്മ പഠന കിറ്റ് വിതരണം ചെയ്തു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് രാഷ്ട്രീയ സാമൂഹ്യ അധ്യാപക സംഘടന നേതാക്കൾ പങ്കെടുത്തു. ഇതോടൊപ്പം പൊതുവിദ്യാഭ്യാസം മികവ് പ്രദർശനം, ലഹരിക്കെതിരെയുള്ള ക്യാൻവാസ് ചിത്രരചന, ലിറ്റിൽ കൈറ്റ്സ് ഗെയിം കോർണർ,സയൻസ് ,ഗണിതം, വിമുക്തി ട്രോമാകെയർ സ്റ്റാൾ, എസ് എസ് കെയുടെ നേതൃത്വത്തിൽ പ്രതിഭ കേന്ദ്രം സ്റ്റാൾ, ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും നടന്നു ഹയർ സെക്കന്ററി NSS സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ്, വി എച്ച് എസ് ഇ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണം എന്നിവയും നടന്നു.