കോട്ടയം : സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി വഴി 28 മാതൃക ബി ആർ സികൾ പതിനാല് ജില്ലകളിലായി നിർമ്മിക്കുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ നിർമ്മിക്കുന്ന മാതൃക ബി ആർ സിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി എം എൽ എ ശ്രീ. എൻ. ജയരാജ് , സ്റ്റേറ്റ് പ്രൊജക്റ്റ് എഞ്ചിനീയർ അനിൽ കെ വി , കോട്ടയം ഡി പി സി പ്രസാദ് കെ ജെ , ജില്ലാ എഞ്ചിനീയർ അജയ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിലയിരുത്തി. പദ്ധതി പ്രദേശത്തിൻറെ സാധ്യതാ പഠനം, അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണ രീതി , പ്ലാൻ മുതലായവ സംഘം ചർച്ച ചെയ്തു.