തിരുവനന്തപുരം: പി.എന്‍. പണിക്കരുടെ ഓര്‍മ്മദിനം വായനാദിനമായി ആചരിച്ച് സമഗ്രശിക്ഷാ കേരളം. സംസ്ഥാന - ജില്ലാ- ബി.ആര്.സി തലങ്ങളില്‍ വിവിധ പരിപാടികള്‍ വായനാദിനത്തില്‍ സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ നവമാധ്യമ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയാണ് പുസ്തക വായനയുടെ സാമൂഹ്യ പ്രാധാന്യം വിളംബരം ചെയ്യുന്ന പരിപാടികള്‍ നടന്നത്. വീടുകളില്‍ ഇരുന്ന് കുട്ടികളും രക്ഷിതാക്കളും വായനാദിന പരിപാടികളില്‍ പങ്കാളികളായി. ജനപ്രതിനിധികള്‍, സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍, സമഗ്രശിക്ഷാ കേരളയുടെ വിവിധ തലങ്ങളിലെ ചുമതലക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.