പ്രൈമറി സ്കൂളുകളിലെ PSCITUമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'ടെക്കി ടീച്ചർ 'ദ്വിദിന ശില്പശാല പൂർത്തിയായി.
തിരുവനന്തപുരം : മികവിൻ്റെ കേന്ദ്രങ്ങളായി മാറിയ പൊതുവിദ്യാലയങ്ങളിലെല്ലാം തന്നെ ക്ലാസ്മുറികൾ ഹൈ ടെക്ക് ആയി മാറിക്കഴിഞ്ഞു. കോവിഡ് മഹാമാരി ചെലുത്തിയ ആഘാതങ്ങളിൽ നിന്നും കരകയറി വരുന്ന കുരുന്നുകൾക്ക് അറിവിന്റെ പുതുലോകം തുറന്നു കൊടുക്കേണ്ടത് കാലത്തിൻ്റെ അനിവാര്യതയായി മാറിയിട്ടുണ്ട്. ഇതിനായി പുതിയ ടെക്നോളജികൾ അധ്യാപകരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ദ്വി-ദിന ജില്ലാതല ശില്പശാല സംഘടിപ്പിച്ചത്. ഇത്തരത്തിലെ പുതിയ സാങ്കേതികവിദ്യകൾ പരിചയിച്ചതിനുശേഷം അധ്യാപകർക്ക് തങ്ങളുടെ ക്ലാസുകളിൽ മിശ്ര പഠനരീതി പിന്തുടരാനും
കുട്ടികൾക്ക് പഠനത്തിനോട് താല്പര്യം ജനിപ്പിക്കുന്നതിനും സാധിക്കുന്നു.ദ്വിദിന ശില്പശാലയിൽ സമഗ്ര പോർട്ടൽ, ആനിമേഷൻ ടെക്നിക്കുകൾ, കൈറ്റ് ബോർഡ് തുടങ്ങിയ വിവിധ സാങ്കേതിക വിദ്യകൾ അധ്യാപകർക്ക് പരിചയപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നായി 32 അധ്യാപകർ ദ്വിദിന ശില്പശാലയിൽ പങ്കെടുത്തു.നോർത്ത് ബിപിസി അനൂപ് ആർ അധ്യക്ഷത വഹിച്ച ശില്പശാലയിൽ എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ജവാദ് എസ് ഉദ്ഘാടനം ചെയ്തു. കൈറ്റി ൻ്റെ ആർ പിമാരായി സോഫിയ, മോഹൻകുമാർ തുടങ്ങിയവർ ശില്പശാലയിക്ക് നേതൃത്വം നൽകി .