ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടി സംഘടിപ്പിച്ചു
കൊല്ലം( അഞ്ചൽ ബിആർസി ) : കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതു സമൂഹത്തിനും ലഹരി വിമുക്ത സന്ദേശം ലഭ്യമാക്കുന്നതിനുള്ള പ്രചരണ പരിപാടിക്ക് അഞ്ചൽ ബിആർസിയിൽ തുടക്കമായി.
ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് അഞ്ചൽ സബ് ജില്ലയിലെ എൽ പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്കായി അധ്യാപക പരിവർത്തന പരിപാടി 2002 നടന്നു. പോലീസ് , എക്സൈസ് ,ആരോഗ്യം എന്നീ വകുപ്പുകളിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു.ശേഷം പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം ട്രെയിനർമാർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. അഞ്ചൽ സബ് ജില്ലയിലെ 831 അധ്യാപകർ മൂന്ന് ദിനങ്ങളിലായി നടന്ന പരിശീലനത്തിൽ പങ്കെടുത്തു.