കിളിമാനൂര്‍ : സമഗ്രശിക്ഷാ,കേരളം കിളിമാനൂര്‍ ബി.ആര്.സി. പരിധിയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടന്നു . ആറ്റിങ്ങൽ എം.എല്‍.എ ഒ.എസ്.അംബിക പരിപാടി ഉദ്ഘാടനം ചെയ്തു.ചലന പരിമിതി, ബുദ്ധി പരിമിതി, ശ്രവണപരിമിതി വിഭാഗത്തില്‍പെട്ട 37 കുട്ടികള്‍പങ്കെടുത്തു. അര്‍ഹരായ കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി. കാര്‍ഡുകളും വിതരണം ചെയ്തു.