പദ്ധതി വിശദീകരണ ശില്പശാല സംഘടിപ്പിച്ചു
കാസർഗോഡ് (തൃക്കരിപ്പൂർ): സമഗ്ര ശിക്ഷാ പദ്ധതികൾ വിശദീകരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ജനപ്രതിനിധികൾക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും നിർവഹണ ഉദ്യോഗസ്ഥർക്കുമായി ശില്പശാല സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന പ്രാദേശിക ചരിത്രരചനാ മത്സര വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനദാനവും നടത്തി.സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി.രവീന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സത്താർ വടക്കുമ്പാട്, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി പ്രമീള, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ശ്യാമള, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി ശശിധരൻ (കയ്യൂർ ചീമേനി), ശംസുദ്ദീൻ ആയിറ്റി (തൃക്കരിപ്പൂർ), കെ രമണി ( ചെറുവത്തൂർ) ,ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജി സനൽ ഷാ,ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി എസ്ബിജുരാജ് ,അനൂപ് കുമാർ കല്ലത്ത്എന്നിവർ സംസാരിച്ചു.