പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി കേരളം നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രകടന നിലവാര സൂചികകളിൽ പ്രഥമ ശ്രേണിയിൽ തന്നെ കേരളം ഇടംപിടിച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ കൂടാതെ പഞ്ചാബ്,തമിഴ്നാട് സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാർ, ചണ്ഡിഗഡ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രഥമ ശ്രേണിയായ എ പ്ലസ് പ്ലസിൽ ഉണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് വഴിയൊരുങ്ങുകയും ഇത് അക്കാദമിക് മേഖലയിൽ കൂടുതൽ മികവിന് കാരണമാകുകയും ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ഉണ്ടായിരുന്നു. ഈ പിന്തുണയുടെ ഫലമായാണ് ഈ അംഗീകാരത്തെ വിലയിരുത്തുന്നത് എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.സ്കൂളുകളുടെ പ്രകടനം വിലയിരുത്തി പൊതു വിദ്യാഭ്യാസരംഗത്തെ ഉന്നമനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ഗ്രേഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്.
6,