ആവേശം വിതറി അധ്യാപകസംഗമങ്ങൾ..
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടക്കുന്ന അധ്യാപക സംഗമങ്ങൾക്ക് ആവേശകരമായ പങ്കാളിത്തവും പിന്തുണയും. മൂന്നു ദിവസമായി നടന്നു വരുന്ന യു പി വിഭാഗം അധ്യാപക പരിശീലന സംഗമത്തിൽ നിന്നുള്ള അനുഭവങ്ങൾ പങ്കു വച്ചുള്ള അധ്യാപകരുടെ കുറിപ്പുകളും, അഭിപ്രായങ്ങളും ഇത് വെളിവാക്കുന്നു . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി നേടിയെടുത്ത എണ്ണമറ്റ നേട്ടങ്ങളുടെ തുടർച്ച ലക്ഷ്യമിട്ടുള്ള പരിപാടികൾക്കാണ് പരിശീലനം ഊന്നൽ നൽകുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം പൂർണമായും പൊതുവിദ്യാലയങ്ങൾ അക്കാദമിക പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും വരുന്ന പ്രവേശനോത്സവം മുതൽ ഉണ്ട്. സംസ്ഥാനത്തെ 163 ഉപജില്ലകളിലായി 1061 കേന്ദ്രങ്ങളിൽ നടന്നുവരുന്ന അധ്യാപക സംഗമത്തിൽ 40626 യു പി വിഭാഗം അധ്യാപകരാണ് പങ്കാളികളായിട്ടുള്ളത്. എൽ.പി , യു പി തലങ്ങളിലെ പരിശീലനങ്ങൾക്ക് അടുത്താഴ്ച മുതൽ തുടക്കമാകും.