ചരിത്ര രചന വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച സംസ്ഥാനതല പ്രാദേശിക ചരിത്ര രചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രൊജക്റ്റ് ഡയറക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സീമാറ്റ് ഡയറക്ടർ ഡോ.സാബു സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ടു ദിനങ്ങളിലായി നടന്ന പരിപാടികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 34 വിജയികളും രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു. നിയമസഭാ മന്ദിരത്തിൽ സ്പീക്കറുമായും , വിദ്യാഭ്യാസ മന്ത്രിയുമായും കുട്ടികൾ സംവദിച്ചു. തിരുവനന്തപുരം നഗര പരിധിയിലെ പ്രധാന ചരിത്ര മ്യുസിയങ്ങൾ, പ്രിയദർശിനി പ്ലാനറ്റേറിയം തുടങ്ങിയവയെല്ലാം സന്ദർശിച്ചു. ആദ്യമായി കടൽ നേരിട്ട് കണ്ടവരും ട്രെയിൻ യാത്ര നടത്തിയവരും തിരുവനന്തപുരം നഗരം കണ്ടവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഏവർക്കും കൂടുതൽ സന്തോഷം നൽകിയത് നിയമസഭാ മന്ദിരവും ചരിത്ര മ്യുസിയവും തന്നെ ആയിരുന്നു. തങ്ങൾക്കുണ്ടായ സന്തോഷാനുഭവങ്ങൾ വേദിയിൽ പങ്കുവച്ചാണ് കുട്ടികളും രക്ഷിതാക്കളും യാത്രപറഞ്ഞിറങ്ങിയത് ...