മേലാങ്കോട്ട് പ്രീ-പ്രൈമറിസ്ക്കൂള്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃക : മന്ത്രി വി.ശിവന്‍കുട്ടി
കാസർഗോഡ് - കാഞ്ഞങ്ങാട് മേലാങ്കോട് എസി കണ്ണന് നായര്‍ സ്മാരക ഗവണ്മെന്റ് യുപി സ്കൂള്‍ കെട്ടിട സമുച്ചയവും മോഡല്‍ പ്രീപ്രൈമറി ക്യാമ്പസും പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ് മേലാങ്കോട്ട് പ്രീപ്രൈമറി സ്കൂളെന്ന് മന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ വിസ്മയകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സ്കൂളിന് സാധിച്ചതായും മന്ത്രി കൂട്ടിചേര്‍ത്തു. ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യതിഥിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച 2.50 കോടി രൂപയുടെ പദ്ധതി ജനകീയ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കി. ഇതിലൂടെ വിദ്യാലയത്തിലെ മുഖച്ഛായ തന്നെ മാറി. സമഗ്ര ശിക്ഷാ കേരളം 2020-21 വര്‍ഷത്തെ പദ്ധതിയില്‍ മോഡല്‍ പ്രീപ്രൈമറി ക്യാമ്പസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് മേലാങ്കോട്ട് സ്കൂള്‍. 15 ലക്ഷം രൂപ കൊണ്ട് വിസ്മയകരമായ മാറ്റങ്ങളാണ് കലാകാരന്മാരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെയും പിന്തുണയോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 10ക്ലാസ് മുറികള്‍, വിശാലമായ ഹാള്‍, ആധുനിക രീതിയിലുള്ള വായനശാലയും ലൈബ്രറിയും, ഇരുനില ശുചിത്വ സമുച്ചയം. എന്നിവ ചേര്‍ന്നതാണ് കെട്ടിടം.സ്കൂള്‍ അധ്യാപകന് പി.കുഞ്ഞിക്കണ്ണന് രചിച്ച് ദുര്‍ഗ ഹൈസ്ക്കൂള് അധ്യാപകന് ഹരിമുരളി സംഗീതം നിര്‍വഹിച്ച സ്വാഗത ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങിയതായിരുന്നു ഗായക സംഘം. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത സ്വാഗതവും സ്ക്കൂള് പ്രധാനാധ്യാപകന് കൊടക്കാട് നാരായണന് നന്ദിയും പറഞ്ഞു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോഡല്‍ പ്രീപ്രൈമറി പദ്ധതി വിശദീകരണം സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി.വി.രവീന്ദ്രന് നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് അബ്ദുള്ള ബില്‍ ടെക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി മായാകുമാരി, കൗണ്‍സിലര്‍മാരായ ടി.വിസുജിത് കുമാര്‍, കെ.ലത,എന്‍.അശോക് കുമാര്‍, കുസുമം ഹെഗ്ഡെ, എം.ശോഭ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി പുഷ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.വി ഭാസ്കരന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, നഗരസഭ മുന്‍ ചെയര്മാന് വി.വി രമേശന്, വികസന സമിതി ചെയര്മാന് പി.അപ്പുക്കുട്ടന് എഇഒ കെ.ടി ഗണേഷ് കുമാര്‍, പി.പ്രവീണ്‍ കുമാര്‍.എം, സുനില്‍കുമാര്‍ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.രാജ്മോഹന്‍, കെ.കെ വത്സലന്‍, കെ.സി.പീറ്റര്‍,പി.പി രാജു, ജോണ്‍ ഐമണ്‍, എം.കുഞ്ഞമ്പാടി, രതീഷ് പുതിയ പുരയില്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, മുത്തലീബ് കൂളിയങ്കാല്‍, പി.ടി നന്ദകുമാര്‍, കെ.വി ബാലകൃഷ്ണന്, എന്‍.എ ഖാലിദ്, എച്ച്.ആര് ശ്രീധരന്, പിടി എ പ്രസിഡണ്ട് എച്ച് എന്‍ പ്രകാശന്, മദര്‍ പിടി എ പ്രസിഡണ്ട് രശ്മി പുതുക്കൈകെ, വി വനജ, ബി.ബാബു, തുടങ്ങിയവര്‍ സംസാരിച്ചു.