'പ്രതിഭാകേന്ദ്രം' ശാക്തീകരണ യോഗം
കാസർഗോഡ് : സമഗ്ര ശിക്ഷ കേരളം ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാനം പ്രാദേശിക പ്രതിഭാ കേന്ദ്രത്തെ കൂടുതൽ ശാക്തീകരിക്കുന്നതിനു വേണ്ടിയുള്ള യോഗം ബാനം ഗവ: ഹൈസ്ക്കൂളിൽ ചേർന്നു. കോടോം ബേളൂർ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷനായ യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പ്രതിഭാ കേന്ദ്രം വളണ്ടിയർ മിനി. വി.എൻ പ്രതിഭാ കേന്ദ്രം റിപ്പോർട്ടും, ട്രെയ്നർ പി.രാജഗോപാലൻ ബി ആർ സിതല റിപ്പോർട്ടും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് രാജീവൻ ,എസ്എംസി ചെയർമാൻ ബാനം കൃഷ്ണൻ , സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ.എം.വി എന്നിവർ സംസാരിച്ചു.പ്രതിഭാ കേന്ദ്ര ശാക്തീകരണത്തിന്റെ ഭാഗമായി സംഘാടക സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് പി.ശ്രീജ രക്ഷാധികാരിയും,വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ ചെയർമാനും, ബാലചന്ദ്രൻ മാസ്റ്റർ കൺവീനറുമായ കമ്മറ്റിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ബി ആർ സി പ്രതിനിധി, ST പ്രമോട്ടർ, ക്ലബ് ഭാരവാഹികൾ പ്രതിഭാ കേന്ദ്രം വളണ്ടിയർ എന്നിവർ അംഗങ്ങളായി. പ്രതിഭാ കേന്ദ്രത്തിന് എസ്എസ്കെ നൽകുന്നതുകയ്ക്ക് വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.