കോടാലി ഗവ.എൽ.പി.സ്കൂളിൽ സൗരോർജ്ജ പാനൽ
തൃശൂർ : സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ 3.5 ലക്ഷം രൂപ ചെലവഴിച്ച് കോടാലി ഗവ.എൽ.പി.സ്കൂളിൽ സ്ഥാപിച്ച സൗരോർജ്ജ പാനലിൻ്റെ ഉദ്ഘാടനം പുതുക്കാട് എം.എൽ.എ.കെ കെ രാമചന്ദ്രൻ നിർവഹിച്ചു.അഞ്ച് കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനമാണ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ളത്. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വി ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ആർ. രഞ്ജിത് മുഖ്യാതിഥിയായിരുന്നു.കൊടകര ബിപിസി കെ .നന്ദകുമാർ പദ്ധതി വിശദീകരണം നടത്തി.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ദിവ്യസുധീഷ്, സനല ഉണ്ണികൃഷ്ണൻ, നിജിൽ വി.എസ്.വാർഡ് മെമ്പർ സൂരജ് കെ.എസ്, 15 വാർഡ് മെമ്പർ ഹിതേഷ് കെ ടി, കെ എസ്.ഇ.ബി.സബ് എൻജിനീയർ ഷംനാദ് എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാന അധ്യാപിക ശകുന്തള ടി.എം. സ്വാഗതവും പി ടി എ പ്രസിഡണ്ട് പ്രശാന്ത് P S നന്ദിയും രേഖപ്പെടുത്തി.