കോട്ടക്കൽ : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഗണിത ശേഷി വർദ്ധിപ്പിക്കുന്നതിനായി ജില്ലയിൽ ആരംഭിച്ച ആദ്യ ഗണിത പാർക്കിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദു റഹിമാൻ നിർവഹിച്ചു. ഗവ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപ ചിലവഴിച്ചാണ് ഗണിത പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്