ചാമക്കൽ ഗവ.എൽ പി സ്കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു
കണ്ണൂർ (പയ്യാവൂർ) : ചാമക്കാൽ ഗവ:എൽ പി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളം ഫണ്ടുപയോഗിച്ച് നിർമ്മിച്ച മോഡൽ പ്രീ സ്കൂൾ കളിയിടമായ വർണ്ണക്കൂടാരം പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കളിയിലൂടെ പ്രീ പ്രൈമറി കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന വിധത്തിൽ രണ്ട് മുറികൾ പാർക്ക് എന്നിവിടങ്ങളിലായി വിവിധ കളിയി ടങ്ങളായാണ് വർണ്ണക്കൂടാരം സജ്ജീകരിച്ചിരിക്കുന്നത്. ഇരിക്കൂർ ഉപജില്ലയിലെ രണ്ടാമത്തെ മോഡൽ പ്രീ- പ്രൈമറിയാണ് ചാമക്കൽ ജി എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തത്. പാലയാട്, ആനയടി, വാതിൽമട മേഖലയിലെ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന പ്രധാന വിദ്യാലയം കൂടിയാണിത്. എ എൽ എ യുടെ വിദ്യാഭ്യാസ വികസനപദ്ധതിയായ ദിശാ ദർശനിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് നേടിയ ചാമക്കൽ ജിഎൽ പി സ്കൂളിന്റെ അക്കാദമിക മുന്നേറ്റത്തിന് സഹായകരമാവുന്നതാണ് ആകർഷകമായ പ്രീ മോഡൽ സ്കൂൾ .പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യർ ഉപഹാര സമർപ്പണം നടത്തി. സമഗ്ര ശിക്ഷാ കണ്ണൂർ പ്രൊജക്ട് ഓഫീസർ ഇ സി വിനോദ് പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ , ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് തുരുത്തേൽ, ഗ്രാമ പഞ്ചായത്തംഗം പ്രഭാവതി മോഹനൻ ,ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ ഗിരീഷ്മോഹൻ ,ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ ടി.വി ഒ സുനിൽ കുമാർ , എം.ഷീജ, കെ ജി ഷിബു , മിജുല മോഹൻ ,ടി.പി നിമിഷ, അൽന മരിയം , എം അനിതകുമാരി , പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് , കെ എ ആൻസി എന്നിവർ പ്രസംഗിച്ചു.