പോക്സോ ആക്ട് ബോധവത്കരണ ജില്ലാതല ശില്പശാല പൂർത്തിയയായി...
തിരുവനന്തപുരം: പോക്സോ ആക്ട് ബോധവത്കരണ ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം തിരു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ നിർവഹിച്ചു. വിദ്യാർഥികളിൽ പോക്സോ നിയമത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് രൂപപ്പെടുത്തി എടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സബ്ജില്ലയിലെ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിലെ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും പോക്സോ ആക്ട് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാലയിൽ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എസ് .ജവാദ് അധ്യക്ഷതവഹിച്ചു. ഡിപിഒ ശ്രീകുമാരൻ .ബി സ്വാഗതവും , സൗത്ത് യു.ആർ.സി ബി.പി.സി R.വിദ്യാവിനോദ് നന്ദിയും പറഞ്ഞു.