പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു.
കൊല്ലം : സമഗ്ര ശിക്ഷാ കേരള കൊല്ലം ജില്ലയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വ്യത്യസ്ത രീതിയിലുള്ള പരിപാടികൾ സംഘടിപ്പിച്ചു. ഓരോ ദിനാചരണവും കുട്ടികളിൽ വ്യത്യസ്തമായ വൈജ്ഞാനിക തലമാണ് സൃഷ്ടിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അത്തരം ചില മൂല്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ കൊല്ലം ജില്ലയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾക്ക് സാധിച്ചു.മുൻകൂട്ടി തയ്യാറാക്കിയ പതിപ്പുകൾ. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകൾ,കവിത ചൊല്ലൽ, കവിതാ രചന, ചെടി നടൽ, ഏറെ വ്യത്യസ്തമായി തനിക്ക് ഏറെ പ്രിയങ്കരമായ മരത്തോടൊപ്പം ഒരു ഫോട്ടോ, ക്വിസ് മത്സരം, പ്രകൃതി നടത്തം തുടങ്ങിയ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പ്രതിഭാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. എജുക്കേഷണൽ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്ന എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പൂർണ പങ്കാളിത്തം ഉണ്ടായി. കുട്ടികളെ കൂടുതൽ പ്രകൃതിയോട് ഇണക്കി ചേർത്ത് നല്ല മൂല്യബോധത്തോടെ വളരാൻ പ്രകൃതി നടത്തം പോലുള്ള തുടർപ്രവർത്തനങ്ങൾ സാധിക്കുമെന്ന് ദിനാചാരണം ഓർമപ്പെടുത്തി.