' വായന വിസ്മയം ' ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി കോഴിക്കോട് നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരളം കോഴിക്കോടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ 19,150 അധ്യാപകരെയാകെ ഏതെങ്കിലുമൊരു ലൈബ്രറിയില്‍ അംഗമാക്കുകയും വിശാലമായ ക്യാമ്പയിനിലൂടെ പദ്ധതി നടപ്പിലാക്കുകയുമാണ് .അധ്യാപക സമൂഹം നിലവില്‍ ഗ്രന്ഥശാലകളുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവരാണെന്ന വസ്തുത വിസ്മരിക്കുന്നില്ലന്നും . എന്നാല്‍ വലിയൊരളവ് അധ്യാപകര്‍ ഇന്നും ലൈബ്രറികളില്‍ എത്തുകയോ പുസ്തക വായനയ്ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുകയോ ചെയ്യുന്നില്ലെന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അധ്യാപകരുടെ സാന്നിദ്ധ്യം ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ദിശാബോധവും നല്‍കും എന്ന് തന്നെയാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു..
പുസ്തക വായന, പുസ്തക പരിചയം, നിരൂപണം, ചര്‍ച്ച, വ്യത്യസ്തങ്ങളായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നവരായി അധ്യാപകര്‍ മാറേണ്ടതുണ്ട്. ലോക പുസ്തക ദിനത്തിലാരംഭിച്ച പദ്ധതി ലോക വായനാദിനമായ വരുന്ന ജൂണ്‍ 19 വരെയുള്ള കാലയളവിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍ ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി ആരംഭിച്ച് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ എല്‍.പി വിഭാഗത്തില്‍ 6604, യു.പി.തലത്തില്‍ 4876, ഹൈസ്കൂളില്‍ 4570, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 3100 എന്നിങ്ങനെയായി 19,150 അധ്യാപകര്‍ ഈ പദ്ധതിയുടെ ഭാഗമാകുമ്പോള്‍ ജില്ലയിലെ വിവിധ അംഗീകൃത ഗ്രന്ഥശാലകളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളിലടക്കം പുതിയ ഊര്‍ജ്ജം ലഭിക്കുമെന്ന് ഉറപ്പാണന്ന് മന്ത്രി പറഞ്ഞു .