പ്രാദേശിക പഠനയാത്രയുടെ ആനന്ദത്തിൽ അഞ്ചലിലെ ഭിന്നശേഷി കുട്ടികൾ
കൊല്ലം(അഞ്ചൽ ബി ആർ സി) :-
സമഗ്രശിക്ഷ കേരളം ഭിന്നശേഷി കുട്ടികൾക്കായി വിഭാവനം ചെയ്ത പ്രാദേശിക പഠനയാത്രഅൽ ജില്ലയിലുടനീളം നടന്നുവരികയാണ് . പൊതുഗതാഗതം ഉപയോഗിച്ചു നടന്ന യാത്രയിൽ പാലിക്കേണ്ട യാത്ര നിയമങ്ങളും ടിക്കറ്റ് എടുത്തു യാത്ര ചെയുന്നതിനെ കുറിച്ചുള്ള നേരറിവും കുട്ടികൾക്ക് ലഭിച്ചു. അഞ്ചൽ പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, കൃഷി ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, ഫോറെസ്റ്റ് ഓഫീസ് , ബ്ലോക്ക് പ്രോഗ്രാം ഓഫീസ് എന്നിങ്ങനെയുള്ള പ്രാദേശിക സ്ഥാപനങ്ങൾ കുട്ടികൾ സന്ദർശിച്ചു. പൊതുസമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടാതെ സമൂഹത്തിന്റെ ഭാഗം തന്നെയാണ് തങ്ങളുമെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്ന രീതിയിൽ ഭിന്നശേഷി കുട്ടിൾക്ക് ആനന്ദപ്രദവും ചിന്തോദ്ദീപകവുമായ അനുഭവം നൽകാൻ പ്രാദേശിക യാത്രയിലൂടെ സാധിച്ചെന്ന് കുട്ടികളും രക്ഷിതാക്കളും പറഞ്ഞു.