മാറുന്ന പാഠ്യപദ്ധതിയും ഭിന്നശേഷി കുട്ടികളും
കൊല്ലം ( ബിആർസി കുണ്ടറ ): പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കുണ്ടറ ബിപിസി വിജയകുമാറിന്റെ നേതൃത്വത്തിൽ "മാറുന്ന പാഠ്യപദ്ധതിയും ഭിന്നശേഷി കുട്ടികളും" എന്ന വിഷയത്തിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു . സി ആർ സി കോഡിനേറ്ററായ കല, സ്പെഷ്യൽ എഡ്യൂക്കേറ്ററായ രാരിമ രാജു എന്നിവർ ക്ലാസുകൾ നയിച്ചു .പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കൾ അവരുടെ സംശയങ്ങളും നിർദ്ദേശങ്ങളും മുൻപോട്ടു വച്ചു. കുട്ടികൾക്ക് സ്കൂൾ ഏതു തരത്തിൽ ഭിന്ന ശേഷി സൗഹൃദമാക്കാം,പാഠഭാഗം ഏതെല്ലാം തരത്തിൽ ലഘൂകരിച്ച് നൽകാൻ പറ്റും ഈ പാഠ്യ പദ്ധതിയിൽ അതിനു വേണ്ടികരട് രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ചർച്ചകൾ നടന്നു . ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർസ്, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ, സി ആർ സി കോർഡിനേറ്റർമാർ എന്നിവർ ചർച്ചയുടെ ഭാഗമായി.