ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വളർത്താൻ ' സുരീലി ഹിന്ദി '
വയനാട് (കൽപ്പറ്റ) : കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വളർത്താനും ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും വേണ്ടി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന ഭാഷ പഠന പരിപോഷണ പരിപാടിയായ ' സുരീലി ഹിന്ദി' യുടെ ജില്ലാതല ദ്വിദിന ഹയർ സെക്കണ്ടറി അധ്യാപക പരിശീലനം കൽപ്പറ്റ SKMJ HSS ൽ ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസർ രാജേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ. വി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു . വൈത്തിരി ബി.പി.സി എ.കെ ഷിബു , ക്ലസ്റ്റർ കോഡിനേറ്റർമാരായ ശാരിക, പ്രജിത്ത് എന്നിവർ സംസാരിച്ചു. ഇരുപത്താറോളം അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു