ടെക്കി ടീച്ചർ പരിശീലനം (കാസർഗോഡ്)
കാസർഗോഡ് : മിശ്ര പഠന രീതിയുടെ പുത്തൻ സാങ്കേതിക തലങ്ങൾ അധ്യാപകരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ' ടെക്കി -ടീച്ചർ ' പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത 30 അധ്യാപകരാണ് ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഐ.ടി അധിഷ്ഠിത അക്കാദമിക- അക്കാദമികേതര പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടപ്പിലാക്കാൻ അധ്യാപകരെ സജ്ജമാക്കാൻ പരിശീലനം വഴി സാധിക്കും. കൊടക്കാട് കദളീവനത്തിൽ ആരംഭിച്ച ഏകദിന പരിശീലനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി.രവീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ എം.എം മധുസൂദനൻ, കെ.പി രജ്ഞിത്ത്, വി.എസ് ബിജുരാജ് എന്നിവർ സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ പി.എം അനിൽകുമാർ, കെ.വി മനോജ്, എൻ.ഇ അബ്ദുൾ ജമാൽ, റോജി ജോസഫ്, അനൂപ് കല്ലത്ത്, കെ ശ്രുതി പരിശീലനത്തിന് നേതൃത്വം നൽകി.