ഭിന്നശേഷി കുട്ടികൾക്കായുള്ള ഉപകരണ വിതരണം
എറണാകുളം- സമഗ്ര ശിക്ഷ കേരളം ബി. ആർ. സി. കല്ലൂർക്കാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ഉപകരണ വിതരണവും ഗ്രഹാധിഷ്ടിത വിദ്യാഭ്യാസം നൽകി വരുന്ന കുട്ടികൾക്കായുള്ള പഠനോപകരണ വിതരണവും, രക്ഷകർത്തൃ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുവാറ്റുപുഴ എം എൽ എ ഡോ : മാത്യു കുഴൽനാടൻ ഉത്ഘാടനം ചെയ്തു.യോഗത്തിൽ എസ്. എസ്. കെ എറണാകുളം ജില്ലാ കോർഡിനേറ്റർ ജോസ്പെറ്റ് തെരേസ് ജേക്കബ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രോഗ്രാം ഓഫീസർ മഞ്ജു പി. കെ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി .രക്ഷിതാകൾക്കുള്ള ക്ലാസ്സ് ഒ. ആർ. സി ഇടുക്കി ജില്ലാ പ്രൊജക്റ്റ് അസിസ്റ്റന്റ് ജയ. കെ നയിച്ചു. കുട്ടികൾക്കായുള്ള സമ്മാന വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ജി രാധാകൃഷ്ണൻ നിർവഹിച്ചു. കല്ലൂർക്കാട് ബി. പി. സി.ബിജു എം. കെ യോഗത്തിന് സ്വാഗതവും, ബി. ആർ. സി ട്രയിനർ റിജോയ് സഖറിയാസ് നന്ദിയും രേഖപ്പെടുത്തി.