സമഗ്രശിക്ഷാ കേരളയുടെ മേഖലാതല ശില്പശാല സമാപിച്ചു.
തിരുവന്തപുരം : സമഗ്രശിക്ഷാ കേരളം സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിലും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് ജില്ലാതലത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മുതല്‍ ട്രയിനര്‍മാര്‍ വരെയുള്ളവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന മേഖലാതല ശില്പശാല സമാപിച്ചു. സമഗ്രശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന് ശില്പശാല ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഊര്‍ജസ്വലമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സമഗ്രശിക്ഷാ കേരളയില്‍ പുതുതായി പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്ക് കഴിയട്ടേ എന്ന് അദ്ദേഹം ആശംസിച്ചു. 2021-22 അക്കാദമിക വര്‍ഷത്തേക്ക് പൂര്‍ത്തീകരിക്കേണ്ട വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശില്പശാല അവലോകനം ചെയ്തു. പൂര്ത്തീകരിക്കേണ്ടവയുടെ മുന്‍ഗണനാ ക്രമമനുസരിച്ചുള്ള പ്രവര്‍ത്തന പദ്ധതി രേഖയും തയാറാക്കി. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ കേരളയുടെ പാഠ്യ-പാഠ്യേതര പദ്ധതി നിര്‍വഹണ പ്രക്രിയ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡി.പി.ഒ.മാര്‍, ബി.പി.സി.മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കാളികളായി. സംസ്ഥാനതല പ്രോഗ്രാം ഓഫീസര്‍മാര്‍ നേതൃത്വം നല്കി. തിരുവനന്തപുരം ശ്രീകാര്യം മരിയാ റാണി സെന്ററില്‍ ആണ് ശില്പശാല പൂര്‍ത്തിയായത്.