ഉപജില്ലാ പ്രവൃത്തി പരിചയ മേളകൾ സംഘടിപ്പിച്ചു.
കൊല്ലം(അഞ്ചൽ ബി. ആർ. സി ): അഞ്ചൽ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ.റ്റി മേളകൾ ഒക്ടോബർ 20,21 തീയതികളിൽ സംഘടിപ്പിച്ചു.എ കെ.എം.വി.എച്ച് എസിലും ജി.എൽ.പി.എസ് തടിക്കാട്ടിലുമായിട്ടാണ് മേളകൾ നടന്നത്. പ്രവൃത്തി പരിചയ മേളകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചയത്ത് മെമ്പർ ഡോ. കെ ഷാജി നിർവഹിച്ചു. ശാസ്ത്ര മേളയിൽ പങ്കെടുത്ത് ഇലക്ട്രോണിക്സിൽ ഫസ്റ്റ് എ ഗ്രേഡ് വാങ്ങി വിഭിന്നശേഷിക്കാരനായ ഷാജോൺ ഷാജി, എൻ.ജി.പി എം.എച്ച് എസ്. വെഞ്ചേമ്പിന് അഭിമാനമായി.