ഓട്ടിസം സെന്റർ വിപുലീകരണം മാസ്റ്റർ പ്ലാൻ അവതരണം നടന്നു.
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം സൗത്ത് യു.ആർ.സി ഓട്ടിസം സെന്റർ വികസിപ്പിക്കുന്നതിൻറെ മാസ്റ്റർ പ്ലാൻ അവതരണം നടന്നു. ഓട്ടിസം സെന്റർ അധ്യാപിക ആനി സ്റ്റീഫൻ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു . യോഗത്തിൽ പങ്കെടുത്ത സ്കൂൾ പ്രതിനിധികൾ, രക്ഷകർത്താക്കൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ട്രെയിനർമാർ, കോർഡിനേറ്റർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു.സെൻസറി റൂം നിർമ്മാണം, മൾട്ടിപർപസ് ഹാൾ, കാത്തിരിപ്പു കേന്ദ്രം, കായിക പരിശീലനം നൽകാനുള്ള സ്ഥലം എന്നിവയാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്ടിസം സെന്റർ വിപുലീകരണത്തിന് ആവശ്യമായ പിന്തുണ നൽകുമെന്ന് യോഗത്തിൽ സംബന്ധിച്ചവർ ഉറപ്പുനൽകി. ഓട്ടിസം സെന്ററിന്റെ രക്ഷാകർതൃ പ്രതിനിധി വിദ്യ വി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗത്ത് യു.ആർ.സി. ബി.പി.സി. ബിജു എസ്. എസ്. സ്വാഗതം പറഞ്ഞു. ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാൾ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണക്കാട് വാർഡ് കൗൺസിലർ കെ കെ സുരേഷ് ആശംസ അർപ്പിച്ചു.ഐ.ഇ.ഡി.സി. ചുമതല വഹിക്കുന്ന ദീപ വി. ഡി. നന്ദി പ്രകാശിപ്പിച്ചു.