ലോക വൈറ്റ് കെയിൻ ദിനം ആചരിച്ച് ചാത്തന്നൂർ ബിആർസി
കൊല്ലം( ചാത്തന്നൂർ ബി ആർ സി ): ഒക്ടോബർ 15 ലോകവൈറ്റ് കെയിൻ ദിനാചരണവുമായി ബന്ധപ്പെട്ട് ആദിച്ചനെല്ലൂർ പഞ്ചായത്ത് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അമീന്റെ വീട്ടിൽ റെയിൻബോ എന്ന പേരിൽ ചാത്തന്നൂർ ബി ആർ സി പരിപാടി സംഘടിപ്പിച്ചു.. ' റെയിൻബോ ' പരിപാടിയിൽ പൂർണമായും കാഴ്ചയില്ലാത്ത അമീൻ എന്ന ഒമ്പതാം ക്ലാസിലെ കുട്ടിക്ക് എല്ലാ വിഷയങ്ങളും സ്പർശനത്തിലൂടെ പഠിക്കാൻ സാധ്യമാക്കുന്ന പഠന സാമഗ്രികൾ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് നിർമ്മിച്ചു നൽകി. അനുരൂപീകരണ വർക്ക് ഷീറ്റ് ബുക്ക് സ്പെഷ്യൽ എഡ്യൂക്കേറ്റർ തുഷാര നിർമ്മിക്കുകയും അമീന് അന്നേ ദിവസം സമ്മാനമായി നൽകുകയും ചെയ്തു. ചാത്തന്നൂർ ബിപിസി ജോസഫ് എ റെയിൻബോ എന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു, കൂടാതെ കുട്ടിക്ക് വോയിസ് റെക്കോർഡർ നൽകി . ദിനാചരണവുമായി ബന്ധപ്പെട്ട് ബി ആർ സി ട്രെയിനേർസ്, കോർഡിനേറ്റർസ്,സ്പെഷ്യൽ എഡ്യൂക്കേറ്റേസ് സ്കൂൾ അധ്യാപകർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു .