ലഹരി വിമുക്ത കേരളം - അധ്യാപക പരിവർത്തന പരിപാടി - ജില്ലാതല പരിശീലനം .
ആലപ്പുഴ : ഒക്ടോബർ 2-ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലുംകുട്ടികൾക്കായി നടക്കുന്ന ബോധവൽക്കരണ ക്ലാസ്സിന് മുന്നോടിയായുള്ള അധ്യാപക റിസോഴ്സ് ഗ്രൂപ്പ് ജില്ലാതല പരിശീലനം സെന്റ് ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ഡി.ആർ .ജി പരിശീലനം ബഹു. ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ബഹു: ആലപ്പുഴ ഡി.ഡി.ഇ ഓമന അധ്യക്ഷത വഹിച്ചു. എസ്.എസ്. കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ശ്രീ.ഡി.രജനീഷ് സ്വാഗതം പറഞ്ഞു. DIET പ്രിൻസിപ്പാൾ ശ്രീമതി.കെ.ജെ. ബിന്ദു. ഹയർ സെക്കണ്ടറി RDD വി.കെ അശോക് കുമാർ, എക്സൈസ് ഓഫീസർ മനോജ് , ആരോഗ്യവകുപ്പിൽ നിന്നും ഡോ. ഫ്രെഷി തോമസ് എന്നിവർ സംസാരിച്ചു.ഡയറ്റ് ഫാക്കൽറ്റിയംഗങ്ങൾ, എക്സൈസ് വകുപ്പിലെയും ആരോഗ്യ വകുപ്പിലെയുംഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. എൽ .പി വിഭാഗം, യു.പി വിഭാഗം, എച്ച് എസ് / എച്ച്.എസ്.എസ്. വിഭാഗം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് അധ്യാപക പരിശീലനം നടന്നത്.