' ലഹരിവിമുക്ത കേരളം' അധ്യാപക പരിവർത്തന പരിപാടി
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പും, വിമുക്തി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന "ലഹരിവിമുക്ത കേരളം" അധ്യാപക പരിവർത്തന പരിപാടിയുടെ പത്തനംതിട്ട ജില്ല ഡി. ആർ. ജി പരിശീലനം ആറാട്ടുപുഴ തരംഗം കൺവെൻഷൻ സെന്ററിൽ വെച്ചു നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് . അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികളെയും , അവരുടെ രക്ഷിതാക്കളെയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ഏകോപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പ്രദീപ് വീ എ , ജില്ല വിമുക്തി കോഡിനേറ്റർ അഡ്വ. ജോസ് , തിരുവല്ല ജില്ല വിദ്യാഭ്യാസ ഓഫീസർ പി അർ പ്രസീന, ഡയറ്റ് ഫാക്കൽറ്റി അംഗം ഡോ. ശ്രീജ , KITE പത്തനംതിട്ട ജില്ല പ്രൊജക്റ്റ് ഓഫീസർ സുദേവ് കുമാർ വി , കോഴഞ്ചേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഷിഹബുദീൻ എസ് , കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് പി ജി , ആനന്ദൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ജില്ല പ്രോഗ്രാം ഓഫീസർ എ കെ പ്രകാശ് നന്ദി അറിയിച്ചു.