സ്വയം പ്രതിരോധ പരിശീലനം
മലപ്പുറം(നിലമ്പുർ): സമഗ്ര ശിക്ഷാ കേരളം നിലമ്പുർ ബി ആർ സി യുടെ നേതൃത്വത്തിൽ ഗവൺമെൻറ് സ്കൂളുകളിൽ 7 മുതൽ 12 വരെ വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായുള്ള ആയോധന പ്രതിരോധ പരിശീലനം പോത്തുകല്ല് പഞ്ചായത്തിലെ ജിഎച്ച്എസ് മുണ്ടേരിയിൽ നടന്നു . സ്കൂൾ പിടിഎ പ്രസിഡൻറ് ബാബു എൻ ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക ആൻ്റോ സുജ അധ്യക്ഷയായ യോഗത്തിൽ സീനിയർ അസിസ്റ്റൻറ് മുസ്തഫ എം പി സ്വാഗതവും ശിവൻകുട്ടി എൻ നന്ദിയും പറഞ്ഞു. ക്ലസ്റ്റർ റിസോഴ്സ് കോർഡിനേറ്റർ ഡിൽമ സൂസൻ അലക്സ് പദ്ധതി വിശദീകരണം നടത്തി. കരാട്ടെ മാസ്റ്റർ വിനോദ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 35 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.