പാട്ടും വരയും
സമഗ്ര ശിക്ഷ കേരള ഹോസ്ദുർഗ് ബി ആർ സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെറുപനത്തടി പ്രതിഭാകേന്ദ്രത്തിൽ അവധിക്കാലം ആഘോഷമാക്കി പാട്ടും വരയും സംഘടിപ്പിച്ചു. കുട്ടികൾക്ക് അവധി കാലം ഉത്സവമാക്കുക വഴി പ്രതിഭ കേന്ദ്രങ്ങളെ പ്രതിഭകളുടെ കേന്ദ്രമാക്കി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. പ്രവൃത്തിപരിചയ മേഖലയിൽ പാവ നിർമ്മാണം, ചിത്രരചന, സംഗീതം, നാടൻ പാട്ടുകൾ, എയറോബിക്സ് എന്നിങ്ങനെ വിവിധ കലാപരിപാടികൾ ക്യാമ്പിന് മാറ്റുകൂട്ടി.പാട്ടും വരയും അവധിക്കാല ക്യാമ്പിന്റെ ഉദ്ഘാടനം കള്ളാർ എ എൽ പി സ്കൂളിൽ വച്ച് വാർഡ് മെമ്പർ ശ്രീമതി ശരണ്യ സുധീഷ് ഉദ്ഘാടനം ചെയ്തു. എ എൽ പി എസ് കള്ളാർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിനയ ടീച്ചർ, സി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീജ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബി ആർ സി ട്രെയിനർ ശ്രീമതി വിജയലക്ഷ്മി കെ പി സ്വാഗതവും പ്രതിഭാ കേന്ദ്രം വളണ്ടിയർ ശ്രീമതി മനീഷ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാ പരിപാടികൾ ക്യാമ്പിനെ മികവുറ്റതാക്കി.