ഉല്ലാസമായ ഉല്ലാസ കളരി ...
കാസർഗോഡ്- കുമ്പള ബിആർസി യിൽ പ്രവർത്തിക്കുന്ന പ്രാദേശിക പ്രതിഭ കേന്ദ്രമായ ബെള്ളൂരിലെ വേനൽക്കാല ക്യാമ്പ് "ഉല്ലാസ കളരി"യായി മാറി. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാനും ,അതോടൊപ്പം അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടി രക്ഷിതാക്കൾ - അദ്ധ്യാപകർ-നാട്ടുകാരുടെയും പങ്കാളിത്തത്തോടെ ചിത്രരചന, നിർമ്മാണം ,വിവിധ കലാപരിപാടികളുമായി ക്യാമ്പ് ആഘോഷമാക്കി.കുമ്പള ബിപിസി ജയറാം ജെ ,അധ്യാപകരായ സതീഷ് , ഷീനാ മാത്യു അജില എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.