അതിജീവനം ശില്പശാല സംഘടിപ്പിച്ചു
കാസർഗോഡ് : സമഗ്ര ശിക്ഷ കേരള ഹോസ്ദുർഗ് ബിആർസി യുടെ കീഴിൽ പ്രവർത്തിക്കുന്ന ചെറുപനത്തടി പ്രാദേശിക പ്രതിഭകേന്ദ്രത്തിൽ അതിജീവനം ശില്പശാല സംഘടിപ്പിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശരണ്യ സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ, ബി ആർ സി ട്രെയ്നർ വിജയലക്ഷ്മി പി, ഊരുമൂപ്പൻ ഗോപാലൻ, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദു പി, അംഗനവാടി ടീച്ചർ പത്മാക്ഷി, പ്രതിഭാ കേന്ദ്രം വളണ്ടിയർ ഉഷ മാധവൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രതിഭ കേന്ദ്രം കൺവീനറും എ എൽ പി എസ് കള്ളാർ സ്കൂൾ ഹെഡ്മാസ്റ്ററുമായ റഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി ആർ സി കോർഡിനേറ്റർ ശ്രീജ പി നന്ദി രേഖപ്പെടുത്തി. ദുർഗ ഹൈസ്കൂൾ അധ്യാപികയും കൗൺസിലറുമായ ബിന്ദു പി, കായികാധ്യാപകരായ രേഷ്മ, ബിജിന എന്നിവർ പരിശീലന ക്ലാസിന് നേതൃത്വം നൽകി. ബിന്ദു ടീച്ചറുടെ രസകരമായ ക്ലാസ്സ് കുട്ടികൾക്ക് ആവേശവും ഉന്മേഷവും പകർന്നു. സി ആർ സി കോർ ഡിനേറ്റർ ലതിക ടീച്ചറും ക്ലബ്ബ് ഭാരവാഹികളും പരിപാടിയിൽ പങ്കാളികളായി. കുട്ടികളും രക്ഷിതാക്കളും പാട്ടുപാടിയും നൃത്തം ചെയ്തും പരിപാടിക്ക് മാറ്റുകൂട്ടി. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പത്തോളംകലാപരിപാടികൾ സംഘടിപ്പിച്ചു. പ്രതിഭാ കേന്ദ്രങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.