അതിജീവനം ശില്പശാല പൂർത്തിയായി.
പാലക്കാട് (പട്ടാമ്പി): പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തില്‍ നടത്തുന്ന അതിജീവനം അധ്യാപക പരിശീലനം പട്ടാമ്പി ബിആര്‍സിയില്‍ പൂർത്തിയായി. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിന്റെ ആദ്യ ദിനം പാലക്കാട് DPO ഡോ.ഷാജുദ്ദീനും, രണ്ടാം ദിവസം പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദും ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ബിപിസി മനോജ് വി.പി അധ്യക്ഷനായിരുന്നു. എല്‍.പി, യു പി ഹൈസ്ക്കൂള്, ഹയര്‍സെക്കന്ററി വിഭാഗങ്ങളിൽ നിന്നായി79 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാര്‍ട്ടിന സണ്ണി, മുഹമ്മദാലി വി.പി, ജ്യോതി വി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.