Samagra News
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എഡ്യൂക്കേഷൻ ഡെവലപ്മെൻറ് സൊസൈറ്റി ഓഫ് കേരളയുടെ ( സെഡസ്ക്ക് ) പത്താമത് ഗവേണിംഗ് കൗൺസിൽ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ഇന്ന് ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തെ മന്ത്രി ചുമതലപ്പെടുത്തി.